Posts

ടൂട്ടി ഫ്രൂട്ടി യഥാർത്ഥത്തിൽ എന്താണ്? എങ്ങനെയാണ് അത് ഉണ്ടാക്കുന്നത്?

Image
  Buy Now  price=₹304.00 sale=39% Off ടൂട്ടി ഫ്രൂട്ടി (Tutti frutti) പലനിറങ്ങളിൽ കാണാനും അതു കഴിക്കണമെന്നാഗ്രഹിക്കുന്നവരും ആയ മധുരപ്രിയർ വളരെയേറെയാണ്. എവിടെ നിന്നാണ് ടൂട്ടി ഫ്രൂട്ടിയുടെ ഉത്ഭവം? ഇറ്റലിയാണ് ഈ വർണ്ണപകിട്ടിന്റെ ഉപജ്ഞാതാക്കൾ. പലതരം പഴങ്ങൾ കാൻഡി രൂപത്തിലാക്കി അലങ്കരിക്കുന്നതിനെ അവർ ഇറ്റാലിയനിൽ tutti i frutti ( meaning "all fruits") എന്ന് വിളിച്ചു. ഐസ്ക്രീം , പുഡ്ഡിംഗ് , ഫ്രൂട്ട് സലാഡ്, കേക്കുകൾ തുടങ്ങി എന്തിനെയും (മദ്യമുൾപ്പെടെ) അലങ്കരിക്കാനായി പിന്നീട് ടൂട്ടി ഫ്രൂട്ടിയുടെ വിധി. കോളനിവൽക്കരണത്തിന്റെ ബാക്കി പത്രമായി നമ്മുടെ നാട്ടിലും കേക്കുകൾ, ഐസ്ക്രീം തുടങ്ങിയ പേസ്ട്രികളിൽ നിത്യ സാന്നിദ്ധ്യമാണ് ഇദ്ദേഹം. എല്ലാം വാണിജ്യവൽക്കരണത്തിന്റെ ഭാഗമായി ബേക്കറികളിലും മറ്റും റെഡിമേഡ് ടൂട്ടി ഫ്രൂട്ടി സുലഭമാണ്. യഥാർത്ഥ പഴങ്ങളെയൊക്കെ മാറ്റി നിർത്തി കൃത്രിമ നിറവും രുചിയും മധുരവുമൊക്കെ ചേർത്ത ഉണക്കിയ പച്ച പപ്പായയാണ് മാർക്കറ്റിൽ കിട്ടുന്ന ടൂട്ടി ഫ്രൂട്ടി. കടകളിൽ കിട്ടുന്ന ടൂട്ടി ഫ്രൂട്ടി ഒന്ന് മിനക്കെട്ടാൽ നമുക്കൊക്കെ വീട്ടിൽ തന്നെ തയാറാക്കാവുന്നതേ ഉള്ളു. അത് എങ്ങനെ എന്ന് നമുക്ക് നോക്...